Connect with us

Ongoing News

ട്വിറ്റർ ബ്ലൂ സേവനത്തിന് പ്രതിമാസം 11 ഡോളർ നിരക്ക് പ്രഖ്യാപിച്ച് ഇലോൺ മസ്ക്ക്

ആൻഡ്രായിഡ് ഉപഭോക്താക്കൾക്കുള്ള നിരക്കാണ് വർധിപ്പിച്ചത്.

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ | പ്രീമിയം വെർഷനായ ട്വിറ്റർ ബ്ലൂ സേവനത്തിന് നിരക്ക് വർധിപ്പിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ. ട്വിറ്ററിൽ ബ്ലൂ ടിക് ലഭിക്കണമെങ്കിൽ ഇനി പ്രതിമാസം 11 ഡോളർ നൽകേണ്ടിവരും. ആൻഡ്രായിഡ് ഉപഭോക്താക്കൾക്കുള്ള നിരക്കാണ് വർധിപ്പിച്ചത്. ഐ ഒ എസ് ഉപഭോക്താക്കൾക്കുള്ള നിരക്ക് നേരത്തെ തന്നെ 11 ഡോളറായി ഉയർത്തിയിരുന്നു.

രാഷ്ട്രീയക്കാർ, പ്രശസ്ത വ്യക്തികൾ, പത്രപ്രവർത്തകർ, മറ്റ് പൊതു വ്യക്തികൾ എന്നിവരുടെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മുമ്പ് സൗജന്യമായി നൽകിയിരുന്ന ബ്ലൂ ടിക്കാണ് ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ പെയിഡ് സബ്സ്ക്രിപ്ഷൻ ആക്കിയത്. പണം നൽകാൻ തയ്യാറുള്ള ആർക്കും ഇനി ബ്ലൂ ടിക് വെരിഫിക്കേഷൻ ലഭിക്കും. വെരിഫൈ ചെയ്ത ശേഷമാകും ബ്ലൂ ടിക് ലഭ്യമാക്കുക.

യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളിൽ മാത്രമാണ് ട്വിറ്റർ ബ്ലൂ പ്ലാൻ നിലവിൽ ലഭ്യമാകുക. ബ്ലൂ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന ഏതൊരാൾക്കും നീല ടിക് മാർക്ക് ഒഴികെ ബ്ലൂ പ്ലാന്റെ മറ്റു ഫീച്ചറുകൾ ഉടൻ ലഭ്യമാകും. കസ്റ്റം ആപ്പ് ഐക്കണുകൾ, നാവിഗേഷൻ ബാർ, ദൈർഘ്യമേറിയ വീഡിയോ അപ്‍ലോഡിംഗ്, അൺ ഡു ട്വീറ്റ് തുടങ്ങിയ നിരവധി പ്രീമിയം ഫീച്ചറുകൾ ട്വീറ്റർ ബ്ലൂ ഉപഭോക്താക്കൾക്ക് ലഭിക്കും.

Latest