Connect with us

Uae

ഗിബ്ലി ചിത്രീകരണത്തിൽ തിളങ്ങി ഇമാറാത്ത്

ദുബൈ മുനിസിപ്പാലിറ്റി പാര്‍ക്കുകള്‍, ബീച്ചുകള്‍, ദുബൈ ഫ്രെയിം എന്നിവ ഗിബ്ലി ശൈലിയില്‍ ആവിഷ്‌കരിച്ചു.

Published

|

Last Updated

ദുബൈ | ജാപ്പനീസ് ആനിമേഷന്‍ സ്റ്റുഡിയോയായ ഗിബ്ലി രൂപപ്പെടുത്തിയ ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യു എ ഇ നഗരങ്ങളെയും സൃഷ്ടിച്ച് അധികൃതര്‍. ഈദ് ആഘോഷവേളയില്‍ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ദുബൈയും അബൂദബിയുമാണ് സ്റ്റുഡിയോ ഗിബ്ലിശൈലിയിലൂടെ ആവിഷ്‌കരിച്ചത്.

ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്വീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇവ പങ്കുവെച്ചു. എ ഐയുടെ വികാസം സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയും സംസ്‌കാരങ്ങളെ മനസ്സിലാക്കി പൈതൃകം സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ കുറിക്കുകയും ചെയ്തു. യു എ ഇയിലെ പ്രശസ്ത ലാന്‍ഡ്മാര്‍ക്കുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, മരുഭൂമിയിലെ മൃഗങ്ങളും പക്ഷികളും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച ഇമാറാത്തി കുടുംബങ്ങള്‍ തുടങ്ങിയവ ഗിബ്ലി ശൈലിയില്‍ ചിത്രീകരിച്ചു.

ദുബൈ മുനിസിപ്പാലിറ്റി പാര്‍ക്കുകള്‍, ബീച്ചുകള്‍, ദുബൈ ഫ്രെയിം എന്നിവ ഗിബ്ലി ശൈലിയില്‍ ആവിഷ്‌കരിച്ചു.റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മെട്രോ, ട്രാം, ടാക്സികള്‍ എന്നിവയെ ഗിബ്ലി പതിപ്പുകളാക്കി മാറ്റി. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഇവിടുത്തെ വന്യമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഗിബ്ലി-ടച്ച് നല്‍കി. ഈദിന്റെ സന്തോഷവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതായിരുന്നു അബൂദബിയുടെ ഗിബ്ലിചിത്രീകരണം.ബുര്‍ജ് ഖലീഫ പശ്ചാത്തലത്തിലുള്ള ഐക്കണിക് സ്‌കൈലൈനിന്റെയും സാംസ്‌കാരിക രംഗങ്ങളുടെയും ഗിബ്ലി പതിപ്പുകളുമായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്.

Latest