Connect with us

International

ബെലാറസിലെ എംബസി അടച്ചു; റഷ്യക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക

Published

|

Last Updated

വാഷിങ്ടണ്‍ | റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് കടുത്ത നടപടികളുമായി അമേരിക്ക. ബെലാറസിലെ എംബസി യു എസ് അടച്ചു. ബെലാറസിലെ എംബസി ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും രാജ്യത്തേക്ക് മടങ്ങാന്‍ അമേരിക്കന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പൗരന്മാരോടും ഉടന്‍ റഷ്യ വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വിലക്കുമായി റഷ്യയും
ജര്‍മനി ഉള്‍പ്പെടെ 27 രാഷ്ട്രങ്ങളെ തങ്ങളുടെ രാജ്യത്ത് പ്രവേശിക്കുന്നത് റഷ്യ വിലക്കി. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് റഷ്യയിലേക്ക് പ്രവേശനമുണ്ടാകില്ല.