Connect with us

Kerala

ലക്ഷങ്ങളുടെ വെട്ടിപ്പ്; പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍

വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തിരിമറി നടത്തിയത്.

Published

|

Last Updated

ആലപ്പുഴ  | മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫിസില്‍ ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയ പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റില്‍. പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പാമ്പുംതറയില്‍ അമിതാനാഥ്(29)ആണ് അറസ്റ്റിലായത്. വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തിരിമറി നടത്തിയത്.

വ്യാജ അക്കൗണ്ട് നമ്പറുകള്‍ എഴുതി നല്‍കിയും പോസ്റ്റ് ഓഫിസില്‍ പണം നിക്ഷേപിക്കുന്ന ആര്‍ഐടിസി മെഷീന്‍ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തി ഓഫിസ് സീല്‍ പതിച്ചു കൊടുത്തുമായിരുന്നു തട്ടിപ്പ്. മാരാരിക്കുളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.