International
ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടയ്ക്കുള്ളില്‍ ഭ്രൂണം; പഴക്കം 66 ദശലക്ഷം വര്‍ഷം
ഇതിന് 'ബേബി യിംഗ്ലിയാങ്' എന്നാണ് പേരിട്ടിരിക്കുന്നത്.
ബീജിങ്| ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടയില്‍ നിന്ന് വിരിയാന്‍ തയ്യാറെടുക്കുന്ന ദിനോസര്‍ ഭ്രൂണം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. തെക്കന്‍ ചൈനയിലെ ഗാന്‍ഷൗവില്‍ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഭ്രൂണത്തിന് 66 ദശലക്ഷം വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. പല്ലില്ലാത്ത തെറോപോഡ് ദിനോസര്‍ അല്ലെങ്കില്‍ ഓവിറാപ്‌റ്റോറോസര്‍ ആണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് ‘ബേബി യിംഗ്ലിയാങ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും മികച്ച ദിനോസര്‍ ഭ്രൂണമാണിതെന്ന് ഗവേഷകന്‍ ഡോ. ഫിയോണ്‍ വൈസം മാ പറഞ്ഞു.
ദിനോസറുകളും ആധുനിക പക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകര്‍ക്ക് കൂടുതല്‍ ധാരണയും ഈ കണ്ടെത്തലിലൂടെ ലഭിച്ചു. ഭ്രൂണം ‘ടക്കിംഗ്’ എന്നറിയപ്പെടുന്ന ചുരുണ്ട നിലയിലായിരുന്നുവെന്ന് ഫോസില്‍ വ്യക്തമാക്കുന്നു. ഇത് വിരിയുന്നതിന് തൊട്ടുമുമ്പ് പക്ഷികളില്‍ കാണപ്പെടുന്ന ഒരു അവസ്ഥയാണ്.
ചൈനയിലെ യിംഗ്ലിയാങ് സ്റ്റോണ്‍ നേച്ചര്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ് 6.7 ഇഞ്ച് നീളമുള്ള മുട്ടയ്ക്കുള്ളില്‍ തല മുതല്‍ വാല്‍ വരെ 10.6 ഇഞ്ച് (27 സെന്റീമീറ്റര്‍) നീളമുള്ള ബേബി യിംഗ്ലിയാങ് വിശ്രമിക്കുന്നത്. മുട്ട ആദ്യമായി കണ്ടെത്തിയത് 2000 ത്തിലാണ്. മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പഴയ ഫോസിലുകള്‍ തരംതിരിക്കുകയും ചെയ്തപ്പോഴാണ് ഗവേഷകര്‍ മുട്ടയുടെ ഉള്ളില്‍ ഭ്രൂണം പിടിച്ചിരിക്കുന്നതായി കണ്ടത്.