train service
ട്രെയിന്‍ ഗതാഗതത്തില്‍ അടിയന്തര മാറ്റം; കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തും
കണ്ണൂര്‍ ജനശതാബ്ദി ട്രെയിനാണ് റദ്ദാക്കിയത്.
തിരുവനന്തപുരം | സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ അടിയന്തര മാറ്റം. റെയില്‍പാളത്തില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് മാറ്റം. ഞായറാഴ്ചത്തെ ജനശദാബ്ദയടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കിയും ചില ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തിയുമാണ് റെയല്‍വേ തീരുമാനം.
തിരുവനന്തപുരത്തു നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കണ്ണൂര്‍ ജനശതാബ്ദി ട്രെയിനാണ് റദ്ദാക്കിയത്. എറണാകുളം ഷൊര്‍ണൂര്‍ മെമുവും എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ്സും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ്സ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ മെയില്‍ സര്‍വീസ് തൃശൂരില്‍ നിന്നാകും തുടങ്ങുക. ചെന്നൈയില്‍ നിന്ന് വരുന്ന ട്രെയിന്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്യും.
ട്രെയിനുകള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സര്‍വീസുകള്‍ നടത്താന്‍ സജ്ജമാണെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ആവശ്യാനുസരണം കെ എസ് ആര്‍ ടി സി യുടെ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും റിസര്‍വ് ചെയ്യാം.