Connect with us

Kuwait

അടിയന്തര മുന്‍കരുതല്‍; മോക്ക് ഡ്രില്‍ സംഘടിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

ആരോഗ്യ, സിവില്‍ ഡിഫന്‍സ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിപാടി നടത്തിയത്.

Published

|

Last Updated

കുവൈത്ത് സിറ്റി | ആണവായുധ ആക്രമണം സംഭവിച്ചാല്‍ സ്വീകരിക്കേണ്ട അടിയന്തര മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.

മേഖലയില്‍ രൂപപ്പെട്ടു വരുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയത്തിലെ റെഡിയേഷന്‍ പ്രൊട്ടക്ഷന്‍ ഡിപാര്‍ട്ട്‌മെന്റിലെ റാപിഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ജനറല്‍ അഡ്മിനിസ്േ്രടഷന്‍ ഓഫ് സിവില്‍ ഡിഫന്‍സ്, ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍, സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ആണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.

ആരോഗ്യ, സിവില്‍ ഡിഫന്‍സ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിപാടി നടത്തിയത്. അടിയന്തര പ്രതികരണ ക്രമീകരണങ്ങള്‍ പരീക്ഷിക്കുന്നതോടൊപ്പം ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ജീവനക്കാരുടെ കഴിവുകള്‍ പരിശോധിക്കുക എന്നത് കൂടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest