Connect with us

Saudi Arabia

വയറുവേദനയെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ; ഹജ്ജിനെത്തിയ ഇന്തോനേഷ്യന്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചു

പരിശോധനയില്‍ ഫെമറല്‍ ഹെര്‍ണിയ കണ്ടെത്തി. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു.

Published

|

Last Updated

മക്ക | അടിയന്തര ശസ്ത്രക്രിയയിലൂടെ ഹജ്ജിനെത്തിയ ഇന്തോനേഷ്യന്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം.

കടുത്ത വയറുവേദനയെ തുടര്‍ന്ന് മക്കയിലെ കിംഗ് ഫൈസല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച 65കാരിയായ ഇന്തോനേഷ്യന്‍ തീര്‍ഥാടകയെയാണ് രക്ഷപ്പെടുത്തിയത്. പരിശോധനയില്‍ ഫെമറല്‍ ഹെര്‍ണിയ കണ്ടെത്തുകയും ഉടന്‍ തന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

രണ്ട് മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് ജീവന്‍ രക്ഷിക്കാനായതെന്നും അവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും മക്ക ആരോഗ്യ വിഭാഗം വക്താവ് അറിയിച്ചു.

 

Latest