Connect with us

International

കുവൈത്ത് അമീറിന്റെ ആരോഗ്യനില തൃപ്തികരം; ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് 86 കാരനായ അമീറിനെ കുവൈത്തിലെ സബാഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിന്റെ രോഗ ശമനത്തിനായി ഇന്ന് രാജ്യത്തെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന നടത്തും. മതകാര്യ മന്ത്രി അഹമദ് അല്‍ ഷൂല ഇത് സംബന്ധിച്ച് ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ പള്ളികളിലെയും ഇമാമുമാര്‍ക്ക് നിര്‍ദേശം നല്‍കി.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് 86 കാരനായ അമീറിനെ കുവൈത്തിലെ സബാഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അമീറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഇന്നലെ അമീരി ദിവാന്‍ കാര്യാലയം വ്യക്തമാക്കിയിരുന്നു.

Latest