Kuwait
ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കുവൈത്ത് അമീറിന്റെ അഭിനന്ദനം
പ്രസിഡന്റ് മുര്‍മുവിന്റെ പ്രയത്‌നങ്ങളില്‍ കൂടുതല്‍ വിജയങ്ങള്‍ അമീര്‍ ആശംസിച്ചു.

കുവൈത്ത് സിറ്റി | ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപതി മുര്‍മുവിന് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അഭിനന്ദനങ്ങള്‍ അറിയിച്ചു. പ്രസിഡന്റ് മുര്‍മുവിന്റെ പ്രയത്‌നങ്ങളില്‍ കൂടുതല്‍ വിജയങ്ങള്‍ അമീര്‍ ആശംസിച്ചു.
അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാമ്പര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് മിശാല്‍ അല്‍ അഹ്‌മദ് അല്‍ ജാമ്പര്‍ എന്നിവരും പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ചു.
---- facebook comment plugin here -----