International
ഇന്ത്യയിലേക്ക് ഏറ്റവും അധികം സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയായി എമിറേറ്റ്സ് എയര്‍ലൈന്‍
ദുബായ്ക്കും ഇന്ത്യക്കും ഇടയില്‍ 334 വിമാനങ്ങളാണ് പ്രതിവാരം സര്‍വീസ് നടത്തുന്നത്.
ന്യൂഡല്‍ഹി|ഇന്ത്യയിലേക്ക് ഏറ്റവും അധികം സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഡിജിസിഎയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനിയാണ് എമിറേറ്റ്സ്.
2022 അവസാന പാദത്തിലെ ഡിജിസിഎയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാനക്കമ്പനികളെയും ഉള്‍പ്പെടുത്തിയാല്‍ എമിറേറ്റ്സ് മൂന്നാമത്തെ വലിയ എയര്‍ലൈനും കൂടിയാണ്.
ഇന്ത്യ ലോകത്തിന്റെ അടുത്ത സാമ്പത്തിക ശക്തിയാകാന്‍ പോകുകയാണ്. അതുകൊണ്ട് തന്നെ അടുത്ത അഞ്ച് മുതല്‍ പത്തുവര്‍ഷത്തേക്ക് വിമാന ഉപയോഗം വര്‍ധിക്കുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യ, നേപ്പാള്‍ എമിറേറ്റ്സ് വൈസ് പ്രസിഡന്റ് മുഹമ്മദ് സര്‍ഹാന്‍ പറഞ്ഞു.
ഇന്ത്യയില്‍ നിരവധി എയര്‍ലൈനുകളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത് എമിറേറ്റ്സിന്റെ എയര്‍ലൈനുകളാണ്. ദുബായ്ക്കും ഇന്ത്യക്കും ഇടയില്‍ 334 വിമാനങ്ങളാണ് പ്രതിവാരം സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 4.45 ദശശലക്ഷം യാത്രക്കാരാണ് എമിറേറ്റ്സ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്.