Connect with us

pravsi

യു എ ഇയിലെ പ്രവാസികൾക്ക് യാത്രക്ക് എമിറേറ്റ്സ് ഐ ഡി മതി

ഏപ്രിൽ 11ന് ശേഷം നൽകുന്ന രേഖകൾക്ക് ഇത് ബാധകമായിരിക്കും.

Published

|

Last Updated

ദുബൈ |  യു എ ഇയിലെ പ്രവാസികൾക്ക് പാസ്‌പോർട്ടിൽ റെസിഡൻസി വിസ സ്റ്റാമ്പ് ചെയ്യേണ്ടതില്ല. താമസക്കാരുടെ എമിറേറ്റ്സ് ഐഡി താമസരേഖയായി കണക്കാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പുറത്തിറക്കിയ സർക്കുലർ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രം റിപ്പോർട്ട്ചെയ്തു.

ഏപ്രിൽ 11ന് ശേഷം നൽകുന്ന രേഖകൾക്ക് ഇത് ബാധകമായിരിക്കും. എമിറേറ്റ്സ് ഐഡിയിൽ റസിഡൻസിയുമായി ബന്ധപ്പെട്ട എല്ലാ പ്രസക്ത വിവരങ്ങളും അടങ്ങിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ എയർലൈനുകൾക്ക് താമസക്കാരുടെ എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട്ട്നമ്പർ എന്നിവ വഴി താമസരേഖ പരിശോധിക്കാൻ കഴിയും.

ഈ വർഷം ആദ്യം പുറത്തിറക്കിയ കാബിനറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സേവനങ്ങൾ നവീകരിക്കുന്നത്. മെഡിക്കൽ പരിശോധനയ്ക്ക് വിധേയരായ ശേഷം പ്രവാസികളുടെ പാസ്‌പോർട്ടിൽ പതിക്കുന്ന സ്റ്റിക്കറാണ് റെസിഡൻസി വിസ. താമസക്കാരന്റെ വിസയുടെ നില ആശ്രയിച്ച്, ഇത് രണ്ട്, മൂന്ന്, അഞ്ച് അല്ലെങ്കിൽ 10 വർഷത്തെ കാലയളവിലേക്കാണ് നൽകുന്നത്.

Latest