Uae
ഇമാറാത്തി ബ്രോഡ്കാസ്റ്റർ അഹ്്മദ് അൽ മൻസൂരി അന്തരിച്ചു
1967-ൽ സാവ്ത് അൽ സഹീൽ റേഡിയോയിൽ ബ്രോഡ്കാസ്റ്ററായി നിയമിതനായി.
അബൂദബി | യു എ ഇയിലെയും ഒമാനിലെയും മാധ്യമ രംഗത്തെ പ്രമുഖനായ അഹ്്മദ് മുഹമ്മദ് ഉബൈദ് അൽ മൻസൂരി (80) അന്തരിച്ചു. മേഖലയിലെ പ്രക്ഷേപണത്തിന്റെ തുടക്കക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹം.
1944-ൽ ദുബൈയിലെ അൽ ശിന്ദഗയിലാണ് ജനനം. ചെറുപ്പത്തിൽ തന്നെ മാധ്യമ മേഖലയിലേക്ക് കടന്നു. ജേണലിസം സ്‌കൂളിലൂടെ തന്റെ കഴിവുകൾ മെച്ചപ്പെടുത്തി. 1967-ൽ സാവ്ത് അൽ സഹീൽ റേഡിയോയിൽ ബ്രോഡ്കാസ്റ്ററായി നിയമിതനായി.
അബൂദബിയിലെ റേഡിയോ അഫയേഴ്‌സിന്റെ റേഡിയോ ആൻഡ് ടെലിവിഷൻ അസിസ്റ്റന്റ്ഡയറക്ടറായി. യു എ ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ അടുത്ത സഹയാത്രികനായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ടൂറുകളിലും മാധ്യമ പ്രതിനിധി സംഘങ്ങളിലും നിറസാന്നിധ്യമായി. പിന്നീട് അതിർത്തി കടന്ന് ഒമാനിലെയും മാധ്യമ രംഗത്ത് അദ്ദേഹം പ്രവർത്തിച്ചു.