Connect with us

International

യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ കിരീടം എമ്മ റാഡുകാനുവിന്

44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുന്നത്.

Published

|

Last Updated

ന്യൂയോര്‍ക്ക്  | യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ കിരീടം ബ്രിട്ടന്റെ എമ്മ റാഡുകാനുവിന്. ഫൈനലില്‍ കനേഡിയന്‍ താരം ലൈന ആനി ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് 18കാരിയായ എമ്മ കിരീട നേട്ടം സ്വന്തമാക്കിത്. സ്‌കോര്‍ 6-4, 6-3. ടൂര്‍ണമെന്റില്‍ ഒരു കിരീടം പോലും നഷ്ടപ്പെടുത്താതെയാണ് എമ്മ റാഡുകാന്റെ കിരീടനേട്ടം.

 

യോഗ്യതാ മത്സരം കളിച്ച് ഗ്രാന്‍ഡ് സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും നേരത്തെ എമ്മ സ്ഥാപിച്ചിരുന്നു.

ആദ്യ 100 റാങ്കിനു പുറത്തു നിന്ന് യോഗ്യതാ മത്സരങ്ങള്‍ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ. 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുന്നത്.

 

Latest