Kerala
വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
യുവതിയുടെ നില ഗുരുതരമല്ല.

കല്‍പറ്റ | വയനാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയെയാണ് ഓഫീസിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.
ജോയിന്റ് കൗണ്‍സില്‍ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന് ജീവനക്കാരി നേരത്തെ പരാതി നല്‍കിയിരുന്നു.ഇന്ന് വനിതാ കമ്മീഷന്‍ സിറ്റിങ് നടന്നപ്പോള്‍ ആരോപണവിധേയന്‍ യുവതിയെ മോശമായി ചിത്രീകരിച്ചു. ഈ മനോവിഷമത്തിലാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
യുവതിയുടെ നില ഗുരുതരമല്ല. അത്യാഹിത വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയെന്നാണ് വിവരം.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----