Connect with us

Kerala

റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

റിസോര്‍ട്ടിന് തീയിട്ട ശേഷം ഓടിപ്പോയ ജീവനക്കാരനെ പിന്നീട് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍ | റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പയ്യാമ്പലത്താണ് സംഭവം. പാലക്കാട് സ്വദേശി പ്രേമന്‍ ആണ് മരിച്ചത്.

ബാനൂസ് ബീച്ച് എന്‍ക്ലേവിനാണ് ഇന്ന് ഉച്ചയോടെ തീയിട്ടത്. റിസോര്‍ട്ടില്‍ നിന്ന് ഓടിപ്പോയ പ്രേമനെ പിന്നീട് സമീപത്തെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

റിസോര്‍ട്ടിലെ പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ട ശേഷമാണ് തീയിട്ടത്. 12 വര്‍ഷമായി സ്ഥാപനത്തിലെ കെയര്‍ ടേക്കറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പ്രേമന്‍. ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056).