Kerala
കൊല്ലത്ത് സിനിമ തിയേറ്ററിനുളളില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
രാവിലെ തിയേറ്ററിലെത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്.
കൊല്ലം|കൊല്ലം ചിതറയില്‍ സിനിമ തിയേറ്ററിനുളളില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂരിയാട് സ്വദേശിയായ അന്‍സാര്‍ (22) ആണ് മരിച്ചത്. കാഞ്ഞിരത്തിന്‍മൂട് ശ്രീധന്യാ സിനിമാക്‌സിലെ ജീവനക്കാരനാണ് അന്‍സാര്‍.
ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. രാവിലെ തിയേറ്ററിലെത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ചിതറ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. മൃതദ്ദേഹം പാരിപളളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----