Connect with us

National

ജീവനക്കാര്‍ ടോള്‍ അടക്കാന്‍ ആവശ്യപ്പെട്ടു; ബുള്‍ഡോസര്‍ ഡ്രൈവര്‍ ടോള്‍ബൂത്ത് തകര്‍ത്തു

ബുള്‍ഡോസര്‍ ഉപയോഗിച്ച് ടോള്‍ പ്ലാസയുടെ എക്‌സിറ്റ് ഗേറ്റും ടോള്‍ ബൂത്തും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജീവനക്കാരാണ് പകര്‍ത്തിയത്.

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ ടോള്‍ അടക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ബുള്‍ഡോസര്‍ ഡ്രൈവര്‍ ടോള്‍ ബൂത്ത് തകര്‍ത്തു. ഹാപൂരിലെ ഛിജാര്‍സി ടോള്‍ പ്ലാസയിലാണ് സംഭവം.ബുള്‍ഡോസര്‍ ഉപയോഗിച്ച് ടോള്‍ പ്ലാസയുടെ എക്‌സിറ്റ് ഗേറ്റും ടോള്‍ ബൂത്തും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടോള്‍ ബൂത്തിലെ ജീവനക്കാരാണ് പകര്‍ത്തിയത്.

ടോള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ഡ്രൈവര്‍ ഗേറ്റും ടോള്‍ബൂത്തുകളും തകര്‍ക്കുകയായിരുന്നു.ആക്രമണത്തില്‍ ടോള്‍ബൂത്ത് ജീവനക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഡ്രൈവറെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

 

 

Latest