Connect with us

Kuwait

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ, കുടുംബ, സന്ദർശക വിസ അനുവദിക്കും

സ്വകാര്യ വിദ്യാലയങ്ങളിൽ ആവശ്യമായ ജീവനക്കാർക്കു പുതിയ വിസ അനുവദിക്കും.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബങ്ങൾക്കും പ്രവേശനവിസ അനുവദിക്കുന്നതിനു മന്ത്രിസഭ അംഗീകാരം നൽകി. 2021- 2022 അധ്യയന വർഷാരംഭത്തിന് മുന്നോടിയായിട്ടാണ് തീരുമാനം. ഇതടിസ്ഥാനത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ആവശ്യമായ ജീവനക്കാർക്കു പുതിയ വിസ അനുവദിക്കും.

ഇതോടൊപ്പം വിദ്യാലയങ്ങളിലെ അർഹരായ ജീവനക്കാരുടെ കുടുംബങ്ങൾക്കും കുടുംബ, സന്ദർശക വിസകൾ അനുവദിക്കും. ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ സമർപ്പിച്ച അപേക്ഷയിലാണ് മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നത്.

റിപ്പോർട്ട് : ഇബ്രാഹിം വെണ്ണിയോട്