Kuwait
ജീവനക്കാര്‍ മാന്യമായ വസ്ത്രം ധരിക്കണം; സര്‍ക്കുലര്‍ പുറത്തിറക്കി കുവൈത്ത് തൊഴില്‍ മന്ത്രാലയം
മന്ത്രാലയത്തിലെ നിരവധി സ്ത്രീ-പുരുഷ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ അനുചിതമായ വസ്ത്രം ധരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി മന്ത്രാലയം ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സര്‍ക്കുലറില്‍ പറഞ്ഞു.
കുവൈത്ത് സിറ്റി | ഔദ്യോഗിക ജോലി സമയങ്ങളില്‍ ഉചിതമായ വസ്ത്രം ധരിക്കാന്‍ മന്ത്രാലയത്തിലെ ജീവനക്കാരോട് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ആവശ്യപ്പെട്ടു. മന്ത്രാലയത്തിലെ നിരവധി സ്ത്രീ-പുരുഷ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ അനുചിതമായ വസ്ത്രം ധരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി മന്ത്രാലയം ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സര്‍ക്കുലറില്‍ പറഞ്ഞു. ഇത് പാലിക്കേണ്ട പെരുമാറ്റങ്ങള്‍ക്ക് വിരുദ്ധവും പൊതു ജനങ്ങളോടുള്ള അര്‍ഹമായ ബഹുമാനത്തിന് അനുസൃതമല്ലാത്തതുമാണ്.
എല്ലാ ജീവനക്കാരും ഉചിതമായ വസ്ത്രങ്ങള്‍ ധരിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കുലര്‍ ഊന്നിപ്പറയുന്നു. അഞ്ചാം ഇനത്തിലെ ആര്‍ട്ടിക്കിള്‍ 24ല്‍ സിവില്‍ സര്‍വീസ് നിയമത്തില്‍ അനുശാസിക്കുന്നതിനെ അടിസ്ഥാനമാക്കി ജോലിയോടുള്ള അര്‍ഹമായ ബഹുമാനത്തിന് അനുസൃതമായ പെരുമാറ്റം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് 2013ല്‍ മുമ്പ് പുറപ്പെടുവിച്ച ഒരു ഭരണപരമായ തീരുമാനം മന്ത്രാലയം അതിന്റെ സര്‍ക്കുലറില്‍ പരാമര്‍ശിച്ചു. ജോലിയുടെ മാന്യത കാത്തുസൂക്ഷിക്കാനും അര്‍ഹമായ ബഹുമാനത്തോടെ പെരുമാറാനും സേവന നിയമം ജീവനക്കാരനെ ബാധ്യസ്ഥനാക്കുന്നതായും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.