Connect with us

National

75,000 യുവാക്കള്‍ക്ക് തൊഴില്‍; വാഗ്ദാനം ദീപാവലിക്ക് മുമ്പായി നടപ്പാക്കുമെന്ന് കേന്ദ്രം

പ്രതിരോധം, റെയില്‍വേ, ആഭ്യന്തരം, തൊഴില്‍, വകുപ്പുകള്‍, കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, സി ബി ഐ, കസ്റ്റംസ്, ബേങ്കിങ് എന്നിവയിലേക്കാണ് നിയമനമുണ്ടാവുക.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ 75,000 യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം ദീപാവലിക്ക് മുമ്പായി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധം, റെയില്‍വേ, ആഭ്യന്തരം, തൊഴില്‍, വകുപ്പുകള്‍, കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, സി ബി ഐ, കസ്റ്റംസ്, ബേങ്കിങ് എന്നിവയിലേക്കാണ് നിയമനമുണ്ടാവുകയെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

റാങ്ക് ലിസ്റ്റിലുള്ളവരുമായി ഉടന്‍ തന്നെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംവദിക്കും. രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.