Connect with us

Kerala

ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പ്: മലയാളികളായ നാലംഗസംഘം അറസ്റ്റില്‍

കാനഡ, യു.കെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ മലയാളികളായ നാലംഗസംഘം ദ്വാരകയില്‍ അറസ്റ്റില്‍. ഡിടിഎന്‍പി അസോസിയേറ്റ് ഉടമകള്‍ ഉള്‍പ്പെടെയുളള ആളുകളാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. കാനഡ, യു.കെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. നിലവിലുള്ള പരാതികള്‍ പ്രകാരം ഇവര്‍ 47 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു.

ആലപ്പുഴ സ്വദേശി ശ്രീരാഗ്, കായംകുളം സ്വദേശി ജയിന്‍, തിരുവനന്തപുരം സ്വദേശി ആഷിക്, തൃശൂര്‍ സ്വദേശി സതീഷ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടരന്വേഷണങ്ങള്‍ക്കായി കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Latest