Connect with us

Kerala

മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു

മഴയും ഇടിയും ഉണ്ടായപ്പോള്‍ സമീപത്തെ വീട്ടിലേക്ക് മാറി നിന്നെങ്കിലും ഇടിമിന്നലേക്കുകയായിരുന്നു

Published

|

Last Updated

മുണ്ടക്കയം  \  മുണ്ടക്കയം വരിക്കാനി ഇ എം എസ് കോളനി ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ സിയാന, സുബി മനു, ജോസ്‌നി, അനിതാ വിജയന്‍ , ഷീന നജിമോന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ മുണ്ടക്കയം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ ഷീന നജിമോനെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റു രണ്ടു തൊഴിലാളികള്‍ക്കും ചെറിയ രീതിയില്‍ പൊള്ളല്‍ ഏറ്റിട്ടുണ്ട്.ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോട് കൂടിയായിരുന്നു സംഭവം. മഴയും ഇടിയും ഉണ്ടായപ്പോള്‍ സമീപത്തെ വീട്ടിലേക്ക് മാറി നിന്നെങ്കിലും ഇടിമിന്നലേക്കുകയായിരുന്നു

 

Latest