National
ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ലഷ്‌കറെ കമാന്‍ഡറെ വധിച്ചു
രണ്ട് ജവാന്മാര്‍ക്ക് പരുക്കേറ്റു

കശ്മീര്‍ | ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ലഷ്‌കറെ ത്വൈബയുടെ കമാന്‍ഡര്‍ അല്‍ത്വാഫ് ലല്ലിയെ വധിച്ചതായി സൈന്യം അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഭീകര്‍ക്കായി നടത്തുന്ന തിരച്ചിലിലാണ് ബന്തിപ്പോരയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് തമ്പടിച്ചതായാണ് സൂചന. ഇന്ന് രാവിലെ ആറോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൊല്ലപ്പെട്ട അല്‍ത്വാഫ്, ലഷ്‌കറെ ത്വൈബയുടെ പ്രധാനിയാണെന്നാണ് വിവരം. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാര്‍ക്ക് പരുക്കേറ്റു.
അതിനിടെ, പാകിസ്ഥാനിനെതിരെ സൈനിക നീക്കം ശക്തമാക്കാന്‍ ഇന്ത്യ ഒരുങ്ങി. വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയേക്കുമെന്നാണ് വിവരം. ഷിംല കരാർ റദ്ദാക്കിയതോടെ പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ് നടന്നതായും റിപോര്‍ട്ടുണ്ട്.