National
ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ആളപായമില്ല
പ്രദേശത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

ബന്ദിപ്പോറ| ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജില്ലയിലെ കുല്‍നാര്‍ ബാസിപ്പോര മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സേന സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. പ്രദേശത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് കശ്മീരിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനും തീരുമാനമായിട്ടുണ്ട്. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്ന് അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. പിര്‍ പഞ്ചാല്‍ മേഖലയിലും ഭീകരര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. അതിനായി അനന്ത്‌നാഗ് അഡിഷണല്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തേയും ജമ്മുകശ്മീര്‍ പോലീസ് നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഭീകരാക്രമണം നടന്ന ബൈസരണ്‍വാലിയില്‍ നിന്ന് എന്‍ഐഎയുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് തെളിവുകളും ശേഖരിച്ചിട്ടുണ്ട്.