National
ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു
ഇന്ദ്രാവതി ദേശീയ പാര്‍ക്കിനു സമീപത്തെ വനപ്രദേശത്ത് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടത്.

ബിജാപുര്‍ | ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിനു സമീപത്തെ വനപ്രദേശത്ത് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്.
മാഡെദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബന്ദേപര-കൊറന്‍ജേദ് ഗ്രാമങ്ങള്‍ക്കിടയിലായുള്ള വനമേഖലയിലാണ് വെടിവെപ്പുണ്ടായതെന്ന് ബസ്തര്‍ റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍രാജ് വെളിപ്പെടുത്തി.
കഴിഞ്ഞ മാസം 12ന് ബിജാപുര്‍ ജില്ലയില്‍ തന്നെയുണ്ടായ ഏറ്റുമുട്ടലിനിടെ അഞ്ച് നക്‌സലൈറ്റുകളെ സൈന്യം വധിച്ചിരുന്നു.
---- facebook comment plugin here -----