Connect with us

National

ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ബസ്തര്‍ മേഖലയിലെ ബിജാപുര്‍, കാന്‍കര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു.

Published

|

Last Updated

റായ്പുര്‍ | ഛത്തിസ്ഗഢില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബസ്തര്‍ മേഖലയിലെ ബിജാപുര്‍, കാന്‍കര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. ബിജാപുരില്‍ 26 മാവോയിസ്റ്റുകളെയാണ് സൈന്യം വെടിവച്ചു കൊന്നത്. വെടിവെപ്പില്‍ ഒരു ജില്ലാ റിസര്‍വ് ഗാര്‍ഡ് സൈനികനും കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

കാന്‍കര്‍, നാരായണ്‍പുര്‍ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ നാലു മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവച്ചു വീഴ്ത്തി. ബിജാപുര്‍, ദന്തേവാഡ വനാതിര്‍ത്തിയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാ സേനയെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. ‘നക്‌സല്‍ വിമുക്ത ഭാരത് അഭിയാന്‍’ ലക്ഷ്യം വച്ചുള്ള നീക്കത്തില്‍ മറ്റൊരു വലിയ വിജയമാണ് സൈന്യം കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് 31-നു മുമ്പ് രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

 

Latest