National
ചത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
ഗംഗളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്.
റായ്പൂര്‍ | ചത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.ബിജാപൂരില്‍ ഇന്നലെയാണ് സംഭവം.
ഗംഗളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്.
ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍) എന്നിവരടങ്ങിയ സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്.
---- facebook comment plugin here -----