National
കത്വവയില്‍ ഏറ്റുമുട്ടൽ; മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു: 3 ഭീകരരെ വധിച്ചു
നിലവിൽ കത്വവയിൽ ഏറ്റുമുട്ടൽ തുടരുകയാണ്

കത്വവ | ജമ്മുകശ്മീരിലെ കത്വവയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു.ഏറ്റുമുട്ടലിനിടെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത്.നാലാമത്തെ ഉദ്യോഗസ്ഥന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സേന വധിച്ചു.ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം അഞ്ചായി.ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.കനത്ത വെടിവയ്പ്പ് നടന്ന വിദൂര വനമേഖലയില്‍ ഭീകരസംഘത്തിലെ മറ്റു മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
രാജ്ഭാഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുതാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കശ്മീര്‍ പൊലീസ്, സൈന്യം, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവ മേഖലയില്‍ കഴിഞ്ഞ നാലുദിവസമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.