National
ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ; മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു
ശനിയാഴ്ച പഞ്ചാബ് ഗുരുദാസ്പൂരിലെ പൊലീസ് പോസ്റ്റ് ആക്രമിച്ച സംഘത്തെയാണ് വധിച്ചതെന്ന് പോലീസ്
ലക്നോ | ഉത്തർപ്രദേശിലെ പിലിഭിത്തില്‍ മൂന്ന് ഖാലിസ്ഥാൻ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. പഞ്ചാബ്, യു.പി പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ശനിയാഴ്ച പഞ്ചാബ് ഗുരുദാസ്പൂരിലെ പൊലീസ് പോസ്റ്റ് ആക്രമിച്ച സംഘത്തെയാണ് വധിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് എന്ന നിരോധിത സംഘടനയിൽപ്പെട്ട ഗുർവിന്ദർ സിങ്, വീരേന്ദർ സിങ്, ജസ്പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് രണ്ട് എകെ 47 തോക്കുകൾ, പിസ്റ്റളുകൾ, വെടിയുണ്ടകൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടന്ന് പുരൻപൂർ പ്രദേശത്ത് പോലീസ് നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനിടെ ഭീകരർ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
---- facebook comment plugin here -----