National
ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഗുണ്ടാസംഘവുമായി ഏറ്റുമുട്ടല്‍; 4 പേരെ പോലീസ് വധിച്ചു
കൊല്ലപ്പെട്ടവര്‍ കവര്‍ച്ച,കൊള്ള ,കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലക്‌നൗ | ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ഗുണ്ടാസംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് പേരെ പോലീസ് വധിച്ചു. മുസ്തഫ കഗ്ഗ ഗുണ്ടാ സംഘത്തിലെ അര്‍ഷാദും കൂട്ടാളികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു എസ്ടിഎഫ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ടവര്‍ കവര്‍ച്ച,കൊള്ള ,കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.അക്രമികളെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്ടിഎഫ് സേന ജിഞ്ചാനയിലെത്തി പ്രതികളെ വളയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ എസ്ടിഎഫ് ഇന്‍സ്‌പെകടര്‍ സുനില്‍ കര്‍ണാലിലെ അമൃത്ധാര ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----