Connect with us

Kozhikode

മസ്ജിദുകള്‍ക്കു നേരെയുള്ള കൈയേറ്റം സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തും

ആരാധനാലയ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാറുകളും നിയമ സംവിധാനങ്ങളും രംഗത്തിറങ്ങണം.

Published

|

Last Updated

കോഴിക്കോട് | മസ്ജിദുകള്‍ക്ക് നേരെ തുടരുന്ന കൈയേറ്റങ്ങള്‍ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ആന്തരികമായി ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഇതിനു തടയിടാന്‍ ആരാധനാലയ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാറുകളും നിയമ സംവിധാനങ്ങളും രംഗത്തിറങ്ങണമെന്നും മര്‍കസ് ഖത്മുല്‍ ബുഖാരി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് കടകവിരുദ്ധമായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ആരാധനാ കേന്ദ്രങ്ങളില്‍ ഖനനത്തിന് അനുമതി നല്‍കുന്നത്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം.

ഒരു ചരിത്ര ഗവേഷണ സ്ഥാപനം സ്വീകരിക്കേണ്ട ഗവേഷണാത്മകമായ സമീപനമല്ല എ എസ് ഐ സ്വീകരിക്കുന്നതെന്ന് പ്രമേയം അഭിപ്രായപ്പെട്ടു.

 

Latest