Kerala
ജാതി സംവരണം അവസാനിപ്പിക്കണം: നിലപാട് ആവര്‍ത്തിച്ച് എന്‍ എസ് എസ്
ഏത് ജാതിയില്‍പ്പെട്ടവരായാലും അതിലെ പാവപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
കോട്ടയം | ജാതി സംവരണം അവസാനിപ്പിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് എന്‍ എസ് എസ്. ഏത് ജാതിയില്‍പ്പെട്ടവരായാലും അതിലെ പാവപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
സമൂഹത്തിലെ സമ്പന്നന്മാര്‍ ജാതിയുടെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ അടിച്ചു മാറ്റുകയാണ്.
സാമ്പത്തിക സംവരണം വേണമെന്ന ആവശ്യത്തില്‍ നിന്ന് എന്‍ എസ് എസ് ഒരടി പോലും പിന്നോട്ടു പോകില്ല.
10 ശതമാനം സംവരണം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു കൊടുക്കാന്‍ മുമ്പ് ഒരു ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു. ജാതി സംവരണം പാടില്ലെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നുമാണ് ആ നിയമം ആവശ്യപ്പെട്ടത്. 10 ശതമാനം സംവരണം എന്നുള്ളത് മാറി 90 ശതമാനം സാമ്പത്തിക സംവരണം വരുന്ന കാലം വരുമെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.