Connect with us

Kerala

കുടിവെള്ള പ്രതിസന്ധിക്ക് വിരാമം; തിരുവനന്തപുരത്ത് പമ്പിങ് പുന:രാരംഭിച്ചു

താഴ്ന്ന പ്രദേശങ്ങളില്‍ ഒന്നര മണിക്കൂറിനുള്ളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ മൂന്നുനാലു മണിക്കൂറിനുള്ളിലും വെള്ളമെത്തുമെന്നു മേയര്‍ ആര്യ രാജേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരത്ത് ദിവസങ്ങളായി തുടരുന്ന കുടിവെള്ള വിതരണ പ്രതിസന്ധിക്ക് അവസാനം. . പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതോടെ രാത്രിയില്‍ തിരുവനന്തപുരം നഗരത്തില്‍ പമ്പിങ് പുനഃരാരംഭിച്ചു.

താഴ്ന്ന പ്രദേശങ്ങളില്‍ ഒന്നര മണിക്കൂറിനുള്ളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ മൂന്നുനാലു മണിക്കൂറിനുള്ളിലും വെള്ളമെത്തുമെന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മണിക്കൂറിനകം ജലവിതരണം തുടങ്ങുമെന്നാണ് അറിയുന്നത്. . സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് നാല് ദിവസത്തോളം നഗരസഭയില്‍ കുടിവെള്ള വിതരണം മുടങ്ങിയത്.

Latest