International
തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
2.6 കോടി ജനങ്ങളെ ദുരന്തം ബാധിച്ചതായാണ് ലോകാരോഗ്യ സംഘടന

അങ്കാറ | കഴിഞ്ഞ രണ്ടാഴചയോളമായി നടന്നുവരുന്ന രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും അവസാനിപ്പിക്കുന്നതായി തുര്‍ക്കിഷ് ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് പ്രെസിഡന്‍സി (അഫാദ്). തുര്‍ക്കി- സിറിയ പ്രദേശത്ത് ഉണ്ടായ ശക്തമായ ഭൂചലനങ്ങളെ തുടര്‍ന്ന് 46,000ത്തില്‍ പരം ആളുകളാണ് മരിച്ചത്.
നാളെ രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുയാണെന്ന് അഫാദ് മേദാവി യൂനിസ് സെസാര്‍ വാർത്താകുറിപ്പിൽ പറഞ്ഞു.
ഈ മാസം ആറിന് ഉണ്ടായ ഭൂകമ്പത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയിരുന്നു. തുടര്‍ ചലനങ്ങളും കടുത്ത തണുപ്പും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലം തിരച്ചില്‍ നടന്നത്.
2.6 കോടി ജനങ്ങളെ ദുരന്തം ബാധിച്ചതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.
അതിനിടെ, ദുരന്തം നടന്ന 12 ദിവസത്തിന് ശേഷം തുര്‍ക്കിയില്‍ നിന്ന് അഞ്ചംഗ കുടുംബത്തിലെ മൂന്ന് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു എന്നത് ആശ്വാസകരമാണ്. എന്നാല്‍, കുടുംബത്തിലെ കുഞ്ഞ് പിന്നീട് മരണത്തിന് കീഴടങ്ങി.