Connect with us

Uae

അവസാനിക്കാത്ത ആകാശചതികള്‍; അബുദബിയില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു

ഗള്‍ഫ് മേഖലയിലുള്ള പ്രവാസികള്‍ അഭിമുഖീകരിക്കുന്ന യാത്ര പ്രതിസന്ധികളും വിമാനകമ്പനികളില്‍ നിന്നും നേരിടുന്ന പ്രയാസങ്ങളും ജനകീയ സദസ് ചര്‍ച്ച ചെയ്തു

Published

|

Last Updated

അബൂദബി  |  ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം (ഐ സി എഫ്) അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന ‘അവസാനിക്കാത്ത ആകാശച്ചതികള്‍’ ജനകീയ സദസ്സ് അബുദബിയില്‍ സംഘടിപ്പിച്ചു. ഐ ഐ സി സി ഓഡിറ്റോറിയ നടന്ന സെമിനാര്‍ ഐസിഎഫ് യുഎഇ നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ കീ നോട്ട് അവതരിപ്പിച്ചു. പ്രവാസി അനുഭവപ്പെടുന്ന യാത്ര സംബന്ധിച്ച പ്രശ്‌ന പരിഹാരമാര്‍ഗങ്ങളെ സംബന്ധിച്ചു നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നുവന്നു . തിരക്കുള്ള സമയങ്ങളില്‍ ചാര്‍ട്ടേട് വിമാനം അനുവദിക്കുക, കപ്പല്‍ സര്‍വീസ് ഏര്‍പ്പെടുത്തുക, കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങി മുന്‍പ് സ്ഥാപിക്കാന്‍ ഒരുങ്ങിയ എയര്‍ കേരള യാതാര്‍ഥ്യമാക്കുക . അതോടൊപ്പം എല്ലാ വിമാന കമ്പനികള്‍ക്കും കേരള സെക്ടര്‍ തുറന്നുകൊടുക്കുക .കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാന കമ്പനികള്‍ക്കുള്ള വിലക്ക് നീക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നുവന്നു.

ഗള്‍ഫ് മേഖലയിലുള്ള പ്രവാസികള്‍ അഭിമുഖീകരിക്കുന്ന യാത്ര പ്രതിസന്ധികളും വിമാനകമ്പനികളില്‍ നിന്നും നേരിടുന്ന പ്രയാസങ്ങളും ജനകീയ സദസ് ചര്‍ച്ച ചെയ്തു. ബീരാന്‍ കുട്ടി ( കേരളാ സോഷ്യല്‍ സെന്റര്‍ ), റാഷിദ് പൂമാടം (സിറാജ് ) ടി വി സുരേഷ് കുമാര്‍ ( അബൂദബി സാംസ്‌കാരിക വേദി ) ഫാറൂഖ് പി എം ( ഐ എം സി സി) അഡ്വ: മുഹമ്മദ് കുഞ്ഞി ( കെ എം സി സി ) വി പി കെ അബ്ദുല്ല ( ഇസ്ലാമിക്ക് സെന്റര്‍ ) പ്രകാശ് പള്ളികാട്ടില്‍ ( അഡ്വാന്‍സ് ട്രാവല്‍സ് ) ഷുഹൈബ് അമാനി ( കലാലയം ) അസൈനാര്‍ അമാനി ( കെ സി എഫ് ) എന്നിവര്‍ സംസാരിച്ചു . സഈദ് അസ്ഹരി മോഡറേറ്ററായിരുന്നു.

 

Latest