Kerala
എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നു; നിരാഹാരം അവസാനിപ്പിച്ച് ദയാബായി
എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ദയാബായി
തിരുവനന്തപുരം | എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടത്തിവന്ന നിരാഹാര സമരം ദയാബായി അവസാനിപ്പിച്ചു. മന്ത്രിമാര്‍ നല്‍കിയ നാരങ്ങാനീര് കുടിച്ചാണ് സമരം അവസാനിപ്പിച്ചത്. സമരം തത്കാലം അവസാനിപ്പിക്കുകയാണെന്ന് ദയാബായി പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നു. എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ദയാബായി പറഞ്ഞു.
സമരപ്പന്തലില്‍ വച്ച് ദയാബായി തന്റെ മുടി മുറിച്ചു. സമരം അവസാനിക്കുന്ന സമയത്ത് മുടി മുറിക്കുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു.