International
എഞ്ചിനില്‍ തീ; അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

അബുദാബി|അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിനില്‍ തീ പിടിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.
പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പുലര്‍ച്ചെ രണ്ടരയോടെ അബുദാബിയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ഒന്നാം നമ്പര്‍ എഞ്ചിനിലാണ് തീ കണ്ടത്.
---- facebook comment plugin here -----