Connect with us

Alappuzha

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകര്‍ത്ത കേസ്: ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി

2016 ലാണ് കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി എഞ്ചിനിയറിംഗ് കോളേജില്‍ എസ്എഫ്‌ഐ സമരം നടന്നത്.

Published

|

Last Updated

ആലപ്പുഴ| കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത കേസില്‍ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്. 2016 ലാണ് കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി എഞ്ചിനിയറിംഗ് കോളേജില്‍ എസ്എഫ്‌ഐ സമരം നടന്നത്. അന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ്.

കോളേജ് അടിച്ചു തകര്‍ത്ത കേസിലെ പ്രതിയാണ് ജെയ്ക് സി തോമസ്. കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്‌ഐയുടെ അന്നത്തെ സമരം.

 

 

 

Latest