Kerala
ബൈക്കുകള്‍ കൂട്ടിയിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു
എതിര്‍ദിശയില്‍ നിന്ന് വന്ന വീട്ടമ്മയുടെ സ്‌കൂട്ടറില്‍ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു

അങ്കമാലി | ഫിസാറ്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. തൃശൂര്‍ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശിന്റെ മകന്‍ സിദ്ധാര്‍ഥാണ് (19) മരിച്ചത്. വൈകിട്ട് 3.45ഓടെ കോളജില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോള്‍ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം.
എതിര്‍ദിശയില്‍ നിന്ന് വന്ന വീട്ടമ്മയുടെ സ്‌കൂട്ടറില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വഴിയോരത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
---- facebook comment plugin here -----