Kerala
പുഴയില്‍ കാല്‍ കഴുകുന്നതിനിടെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
ആയൂര്‍ കുഴിയത്ത് ഇത്തിക്കരയാറ്റിലാണ് അപകടം
കൊല്ലം | കാല്‍ കഴുകുന്നതിനിടെ ആറ്റിലേക്ക് വഴുതിപ്പോയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആയൂര്‍ കുഴിയത്ത് ഇത്തിക്കരയാറ്റിലാണ് സംഭവം.
പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. മാര്‍ത്തോമ്മ കോളജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് ഉള്‍പ്പെടെ ഏഴംഗ സംഘം എത്തിയത്. ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങി. ഇതിനിടെ കാല്‍ വഴുതി ആറ്റിലേക്ക് വീണ് അപകടത്തില്‍പ്പെടുകയായിരുന്നു. തിരച്ചലിനൊടുവില്‍ വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തിയത്.
---- facebook comment plugin here -----