Kerala
എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
മിസോറം സ്വദേശി വി എല്‍ വാലന്റയിന്‍ ആണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം | നഗരൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. മിസോറം സ്വദേശി വി എല്‍ വാലന്റയിന്‍ (23) ആണ് കൊല്ലപ്പെട്ടത്. രാജധാനി കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് വാലന്‍യിന്‍.
സംഭവത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ടി ലംസങ് സ്വാലയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ലംസങ് കൃത്യം നടത്തിയതെന്നാണ് വിവരം.
ലംസങും മിസോറം സ്വദേശിയാണ്.
---- facebook comment plugin here -----