Connect with us

Ongoing News

ട്വന്റി 20 ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലണ്ട്

ഏകദിന ലോകകപ്പ് കിരീട ജേതാക്കളായ ഒരു ടീം ഇതാദ്യമായാണ് ട്വന്റി 20 കിരീടവും നേടുന്നത്.

Published

|

Last Updated

മെൽബൺ | ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ട ലോക ചാമ്പ്യന്മാരായി ഇംഗ്ലണ്ട്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ  ട്വന്റി 20 ലോകകപ്പ് ഫൈനലിൽ  പാകിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ടീം രണ്ടാം തവണ ടി20 ലോകകപ്പ് കിരീടം നേടി. ഏകദിന ലോകകപ്പ് കിരീടം നേടിയ ഒരു ടീം ഇതാദ്യമായാണ് ട്വന്റി 20 കിരീടവും നേടുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് പുറത്താകാതെ 52 റൺസ് നേടി.

ഇംഗ്ലണ്ടിന്റെ ആദ്യ ഓവറിൽ തന്നെ 1 റൺസ് നേടിയ അലക്സ് ഹെയ്ൽസിനെ ഷഹീൻ ഷാ അഫ്രീദി ക്ലീൻ ബൗൾഡാക്കി. 9 പന്തിൽ 10 റൺസെടുത്ത ഫിൽ സാൾട്ട് ഹാരിസ് റൗഫിന്റെ പന്തിൽ പുറത്തായി. ജോസ് ബട്ട്‌ലർ മികച്ച തുടക്കം നൽകിയെങ്കിലും 17 പന്തിൽ 26 റൺസെടുത്ത ശേഷം പുറത്തായി.

സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. 49 പന്തുകൾ നേരിട്ട സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (12 പന്തിൽ 19) എന്നിവരും ഇംഗ്ലണ്ടിനായി ഫൈനലിൽ തിളങ്ങി. അലക്സ് ഹെയ്ൽസ് രണ്ട് പന്തിൽ ഒന്ന് റൺസെടുത്ത് പുറത്തായി.

പാകിസ്ഥാന് വേണ്ടി ഹാരിസ് റൗസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. 28 പന്തിൽ 38 റൺസെടുത്ത ഷാൻ മസൂദാണു പാക്കിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 28 പന്തിൽ 32 റൺസെടുത്തു. ശതബ് ഖാൻ (14 പന്തിൽ 20), മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) എന്നിവരാണു പാക്കിസ്ഥാൻ നിരയിൽ തിളങ്ങിയത്.

ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റാഷിദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ടു വിക്കറ്റു വീതവും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും നേടി.

Latest