Connect with us

Sports

ഇംഗ്ലണ്ട് ആഞ്ഞടിച്ചു; 78 റണ്‍സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

ലോഡ്‌സ് ടെസ്റ്റ് ഇലവനില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഹെഡിങ്‌ലി ടെസ്റ്റിനിറങ്ങിയത്.

Published

|

Last Updated

ലീഡ്‌സ്  |   ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നാമമാത്ര റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലണ്ട്. ലോഡ്‌സ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തിന് ശേഷം ഹെഡിങ്‌ലിയിലെത്തിയ ഇന്ത്യ തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 40.4 ഓവറില്‍ 78 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം പിഴുത ജെയിംസ് ആന്‍ഡേഴ്‌സണും ക്രെയ്ഗ് ഓവര്‍ട്ടണും രണ്ട് വിക്കറ്റ് വീതമെടുത്ത ഒലി റോബിന്‍സണും സാം കറനുമാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്.

 

രോഹിത് ശര്‍മയും (19) അജിന്‍ക്യ രഹാനെയും (18) മാത്രമാണ് രണ്ടക്കം കടന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലാണിത്. ലോഡ്‌സ് ടെസ്റ്റ് ഇലവനില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഹെഡിങ്‌ലി ടെസ്റ്റിനിറങ്ങിയത്.

ലോകേഷ് രാഹുല്‍ (0), ചേതേശ്വര്‍ പുജാര (1), നായകന്‍ വിരാട് കോഹ്‌ലി (7) എന്നിവരെ 21 റണ്‍സിനിടെ മടക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍. നാലാം വിക്കറ്റില്‍ രോഹിതും രഹാനെയും ചേര്‍ന്ന് 35 റണ്‍സ് കൂടിനേടി

ഋഷഭ് പന്ത് (2), രവീന്ദ്ര ജദേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (0) എന്നിവര്‍ എളുപ്പം മടങ്ങി. പത്താം വിക്കറ്റില്‍ ഇശാന്തും സിറാജും ചേര്‍ന്ന് നേടിയ 11 റണ്‍സാണ് സ്‌കോര്‍ 78ല്‍ എത്തിച്ചത്

 

 

Latest