Connect with us

t20worldcup

ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് ജയം; സെമിയില്‍

ലങ്കക്കെതിരായ ജയത്തോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ സ്വന്തമാക്കി

Published

|

Last Updated

ഷാര്‍ജ | ടി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് ജയം. ജയത്തോടെ ഇംഗ്ലണ്ട് സെമിയില്‍ സ്ഥാനമുറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്ലറുടെ സെഞ്ച്വറിയുടെ മികിവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കക്ക് 19 ഓവറില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ലങ്കക്കായി വനിന്തു അസരങ്ക 21 പന്തില്‍ 34 റണ്‍സും ബഹുങ്ക രജപക്‌സെ 18 പന്തില്‍ 26 റണ്‍സും ദാസുന്‍ ശനാക 25 പന്തില്‍ 26 റണ്‍സും നേടി. മോഈന്‍ അലി, ആദില്‍ റാശിദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ബട്‌ലറിന് പുറമേ ഓയിന്‍ മോര്‍ഗന്‍ 36 പന്തില്‍ 40 റണ്‍സ് നേടി. ശ്രീലങ്കക്കായി ഹസരങ്ക മൂന്നും ദുശ്മന്ത ചമീര ഒരു വിക്കറ്റും നേടി.

ലങ്കക്കെതിരായ ജയത്തോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ സ്വന്തമാക്കി.

Latest