Connect with us

Ongoing News

നെതര്‍ലന്‍ഡ്‌സിനെതിരെ വന്‍ വിജയം നേടി ഇംഗ്ലണ്ട്

160 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം.

Published

|

Last Updated

പൂനെ | ലോകകപ്പിലെ 40ാം അങ്കത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 12.4 ഓവറുകള്‍ ശേഷിക്കേ 170 റണ്‍സെടുക്കാനേ നെതര്‍ലന്‍ഡ്‌സിനു കഴിഞ്ഞുള്ളൂ.

തേജ നിഡമനുരു (41) ആണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. വെസ്ലി ബരേസി (37), സിബ്രാന്‍ഡ് എംഗെല്‍ബ്രിക് (33), സ്‌കോട്ട് എഡ്വേഡ് (38) എന്നിവരും നന്നായി ബാറ്റ് ചെയ്തു. മോയിന്‍ അലിയും ആദില്‍ റഷീദും നെതര്‍ലന്‍ഡ്‌സിന്റെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഡേവിഡ് വില്ലി രണ്ടും ക്രിസ് വോക്‌സ് ഒന്നും വിക്കറ്റെടുത്തു.

ഇംഗ്ലണ്ട് ബാറ്റിംഗില്‍ ബെന്‍ സ്‌റ്റോക്‌സ് സെഞ്ച്വറി നേടി. നെതര്‍ലന്‍ഡ്‌സ് ബൗളിംഗിനെ പിച്ചിച്ചീന്തിയ സ്റ്റോക്‌സ് 84 പന്തില്‍ 108ലേക്ക് പറന്നെത്തി. 74 പന്തില്‍ 87 റണ്‍സെടുത്ത ഡേവിഡ് മലനും 45 പന്തില്‍ 51 എടുത്ത ക്രിസ് വോക്‌സും വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ കാര്യമായ സംഭാവനയേകി. ജോ റൂട്ട് 28 റണ്‍സ് നേടി.

മൂന്ന് വിക്കറ്റെടുത്ത ബാസ് ദേ ലീദേ ആണ് നെതര്‍ലന്‍ഡ്‌സ് ബൗളിങ് നിരയില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. എന്നാല്‍, 10 ഓവറില്‍ 7.40 ശരാശരിയില്‍ 74 റണ്‍സാണ് ദേ ലീദേ വഴങ്ങിയത്. ആര്യന്‍ ദത്തും ലോഗന്‍ വാന്‍ ബീകും രണ്ട് വീതം വിക്കറ്റെടുത്തു. പോള്‍ വാന്‍ മീക്കേറെന്‍ ഒരു വിക്കറ്റ് നേടി.

Latest