From the print
സമകാലികത്തില്‍ കത്തിക്കയറി ഇംഗ്ലീഷ് സ്‌കിറ്റ്
ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ അവതരിപ്പിച്ച് മലപ്പുറം എടരിക്കോട് പി കെ എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ അവതരിപ്പിച്ച് മലപ്പുറം എടരിക്കോട് പി കെ എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വോട്ട് സമയത്തും ശേഷവുമുള്ള രാഷ്ട്രീയക്കാരുടെ മുഖം മാറ്റത്തെ കുട്ടികള്‍ തുറന്നുകാട്ടി.
മണിപ്പൂര്‍ മുതല്‍ ഒളിമ്പിക്സ് അഴിമതി, റെസ്ലിംഗ് വേദിയിലുണ്ടായ രാഷ്ട്രീയ ഇടപെടലുകള്‍, വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകള്‍, വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കല്‍, ആശുപത്രികളിലെ മനുഷ്യത്വമില്ലാത്ത ഇടപെടലുകള്‍ എന്നിവ അവതരണത്തില്‍ കടന്നുവന്നു.
അഞ്ച് വര്‍ഷമായി സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടുന്നുണ്ട്. മിന്‍ഹ, ശാബ, മിസ്ഖ, അന്‍സില, റിയ, ആരതി, നസല്‍, ഇഹ്സാന്‍ എന്നിവരാണ് സ്‌കിറ്റ് അവതരിപ്പിച്ചത്.