Books
മന്‍ഖൂസ്, ശറഫല്‍ അനാം, ബദര്‍ മൗലിദുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം പുറത്തിറങ്ങുന്നു
പ്രീ-പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചു
നോളജ് സിറ്റി | കേരളത്തിലെ സുന്നി മുസ്‍ലിംകള്‍ക്കിടയില്‍ പ്രചുര പ്രചാരം നേടിയ മന്‍ഖൂസ്, ശറഫല്‍ അനാം, ബദര്‍ മൗലിദുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം പുറത്തിറങ്ങുന്നു. ‘പ്രൈസ് പോയംസ് ഓഫ് ദി ബിലവിട്’ എന്ന പേരില്‍ മൂന്നും ഒരുമിച്ചാണ് പുറത്തിറങ്ങുന്നത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് മുനീബ് നൂറാനിയാണ് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. മര്‍കസ് നോളജ് സിറ്റിയിലെ പ്രസാധക വിഭാഗമായ മലൈബാര്‍ പ്രസ്സ് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍- ഇഹ്സാന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പുസ്തകം പുറത്തിറക്കുന്നത്. പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം ഇന്ത്യയിലും യുകെയിലും വിവിധ പരിപാടികളിലായി ഫെബ്രുവരി ആദ്യ വാരം നടക്കുമെന്ന് പ്രസാധകര്‍ അറിയിച്ചു.
പുസ്തകത്തിന്റെ പ്രീ-പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കോപ്പികള്‍ ആവശ്യമുള്ളവര്‍ +91 7034 022 055 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പ്രസാധകര്‍ അറിയിച്ചു.