Connect with us

Ongoing News

ഉന്നം തെറ്റാതെ ഇംഗ്ലീഷ്; സ്വിറ്റ്‌സർലാൻഡിനെ തകർത്ത് സെമിയിൽ

ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ ജയം 5-3ന്

Published

|

Last Updated

ഡസൽഡോഫ് | യൂറോകപ്പിൽ സ്വിറ്റ്‌സർലാൻഡിനെ ഷൂട്ടൗട്ടിൽ തകർത്ത് ഇംഗ്ലണ്ട് സെമി ഫൈനലിൽ. നിശ്ചിത സമയത്ത് 1-1 സമനിലയിൽ പിരിഞ്ഞതോടെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിലും ഇരുകൂട്ടർക്കും ഗോൾ നേടാനായില്ല. ഇതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 5-3നാണ് ഇംഗ്ലണ്ടിന്റെ ജയം.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ഇടവേളക്ക് ശേഷം 75ാം മിനുട്ടിൽ ബ്രീൽ ഡൊണാൾഡ് എംബോളോയിലൂടെ സ്വിറ്റ്‌സർലാൻഡ് മുന്നിലെത്തി. ക്ലോസ്സ് റേഞ്ചിൽ നിന്നായിരുന്നു എംബോളോ ഇംഗ്ലീഷ് വല തുളച്ചത്. വലതു വിംഗിൽ പെനാൽറ്റി ബോക്സിനടുത്തുനിന്ന് ഡാൻ എൻഡോയെ നൽകിയ ക്രോസ്സ് പിടിച്ചെടുത്ത എംബോളോ പന്ത് അനായാസം വലയിലെത്തിച്ചു.

അപകടം തിരിച്ചറിഞ്ഞ ഇംഗ്ലണ്ട് ആക്രമണ ശേഷി വർധിപ്പിക്കുകയും അഞ്ച് മിനുട്ടിനകം സമനില നേടുകയുമായിരുന്നു. ബുകയോ സാകയാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത്. തുടക്കം മുതൽ തന്നെ ഇരു ടീമുകളും ആക്രമണ ശൈലി പുറത്തെടുത്തെങ്കിലും ഇരുഭാഗത്തെയും പ്രതിരോധ മതിൽ ഇളക്കാനായില്ല.

Latest