Connect with us

Milad 2021

പുണ്യ റബീഇനെ ആരാധനകൾ കൊണ്ട് സമ്പുഷ്‌ടമാക്കുക: ഇ സുലൈമാൻ മുസ്‌ലിയാർ

Published

|

Last Updated

കോഴിക്കോട് | തിരുനബി ജന്മമാസം ആരാധനകൾ കൊണ്ട് സമ്പന്നമാക്കി ആചരിക്കാൻ സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ ആഹ്വാനം ചെയ്തു.
തിരുനബി സഹിഷ്ണുതയുടെ മാതൃക ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് മീലാദ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. സമസ്‌ത മുശാവറ അംഗം പി ഹസ്സൻ മുസ്‌ലിയാർ വയനാട് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്‌ദുർറഹ്‌മാൻ സഖാഫി, കൈപ്പാണി അബൂബക്കർ മുസ്‌ലിയാർ, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീർ പറവന്നൂർ പ്രസംഗിച്ചു.
വണ്ടൂർ അബ്‌ദുർറഹ്‌മാൻ ഫൈസി സ്വാഗതവും എൻ അലി അബ്‌ദുല്ല നന്ദിയും പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി ജില്ലാ മഹബ്ബ കോൺഫറൻസ്, സോൺതല സ്‌നേഹ സംഗമം, സീറത്തുന്നബി ഇന്റർനാഷനൽ അക്കാദമിക് കോൺഫറൻസ്, വീടുകളിലും സ്ഥാപനങ്ങളിലും മൗലിദ് സദസ്സ്, ഓൺലൈൻ ബുർദാ പഠനം തുടങ്ങി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.